ചേർത്തല: എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ അങ്കണത്തിലെ ശ്രീനാരായണ വിശ്വധർമ്മ ക്ഷേത്രത്തിൽ വിജയദശമി, പൂജയെടുപ്പ് മഹോത്സവം 15 വരെ നടക്കും. ഇന്ന് ദുർഗാഷ്ടമി പൂജയും വൈകിട്ട് 6.30ന് പൂജവെയ്പ്പും.നാളെ രാവിലെ 6ന് ഗണപതിഹോമം,വൈകിട്ട് ദുർഗാപൂജയും പ്രാർത്ഥനയും, 15ന് വിജയദശമി ദിനത്തിൽ രാവിലെ 8.30ന് വിദ്യാരംഭം ചടങ്ങുകളും ഷാജി ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ പൂജകളും നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്തജനങ്ങൾക്ക് പങ്കെടുക്കാവുന്നതാണെന്ന് യൂണിയൻ സെക്രട്ടറി വി.എൻ. ബാബു അറിയിച്ചു.