പള്ളിക്കൽ : നെടുങ്കയിൽ ശ്രീകുരുംബാ ഭഗവതിക്കാവ് വേട്ടയ്‌ക്കൊരുമകൻ ശാസ്താക്ഷേത്രത്തിലെ നവരാത്രി പൂജയും ദേവീഭാഗവതപാരായണവും പറയെടുപ്പും 15ന് സമാപിക്കും. ഇന്ന് വൈകിട്ട് 6.30ന് പൂജവെയ്പ്പും 15ന് രാവിലെ 6.30 മുതൽ പൂജയെടുപ്പും വിദ്യാരംഭവും നടക്കും. ഗണപതിഹോമം, ഗായത്രിഹോമം, നവാക്ഷരിഹോമം, ലസിതാസഹസ്രനാമാർച്ചന, ദേവീഭാഗവതപാരായണം എന്നിവയും നടക്കും. 14,15 തീയതികളിൽ ക്ഷേത്രത്തിൽ പറയെടുപ്പും ഉണ്ടാകും.