കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയന്റെ ആഭിമുഖ്യത്തിൽ, എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ളസ് നേടിയ ശാഖായോഗം അംഗങ്ങളുടെ മക്കൾക്ക് ഗുരു കീർത്തി പുരസ്കാരം നൽകി അനുമോദിക്കും.

ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് കായംകുളം ബോട്ടുജെട്ടി എസ്.എൻ.ഡി.പി ഹാളിൽ നടക്കുന്ന സമ്മേളനം യോഗം വൈസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് വി.ചന്ദ്രദാസ് അദ്ധ്യക്ഷത വഹിക്കും. കെ.എസ്.ഇ.ബി ചെയർമാൻ ഡോ.ബി​. അശോക് , ഐ.ടി.ഡി.സി ഡയറക്ടർ കെ.പത്മകുമാർ എന്നിവർ പുരസ്കാരങ്ങൾ വിതരണം ചെയ്യും.

യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ , വൈസ് പ്രസിഡന്റ് കോലത്ത് ബാബു, അഡ്വ.എസ് . ധനപാലൻ, മഠത്തിൽ ബിജു, എ. പ്രവീൺകുമാർ ,പനയ്ക്കൽ ദേവരാജൻ ,മുനമ്പേൽ ബാബു ,ജെ .സജിത് കുമാർ,വിഷ്ണുപ്രസാദ് , ടി.വി രവി, എൻ.ദേവദാസ് ,എൻ. സദാനന്ദൻ ,പി.എസ്. ബേബി,സുഷമ തങ്കപ്പൻ ,ഭാസുര മോഹനൻ എന്നിവർ പങ്കെടുക്കും. തച്ചടി പ്രഭാകരൻ, എം,കെ ഹേമചന്ദ്രൻ , പി. സുധാകരൻ ,മേട്ടുതറ നാരായണൻ, സി .ആർ ജയപ്രകാശ് ,സാധുപൂരത്ത് മാധവൻ , അനിൽ പനച്ചൂരാൻ എന്നിവരുടെ പേരുകളി​ലുള്ള പുരസ്കാരങ്ങളാണ് വിതരണം ചെയ്യുന്നത്.