അമ്പലപ്പുഴ: പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി അമ്പലപ്പുഴ എ.ഇ.ഒ ഓഫീസിന് മുന്നിൽ അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിട്ടും നിരവധി വിദ്യാർത്ഥികൾ പ്രവേശനം ലഭിക്കാതെ നെട്ടോട്ടമോടുകയാണ്. അടിയന്തര പരിഹാരം ആവശ്യപ്പെട്ടായിരുന്നു സമരം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. പ്രവീൺ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് നായിഫ് നാസർ അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് ജില്ലാ നിർവാഹക സമിതി അംഗങ്ങളായ മുരളീകൃഷ്ണൻ, ജസ്റ്റിൻ മാളിയേക്കൽ, കെ.എസ്.യു നേതാക്കളായ ആര്യ കൃഷ്ണൻ, തൻസിൽ നൗഷാദ്, ഗൗരി പ്രിയ, അലൻ ഡെന്നീസ്, മിൻഹാജ്, അസർ, ഷിനാസ്, സംഗീത് എന്നിവർ സംസാരിച്ചു.