ചെങ്ങന്നൂർ : സരസകവി മൂലൂർ സ്മാരക എവർറോളിംഗ് ട്രോഫിക്കു വേണ്ടി എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂത്ത്മൂവ്‌മെന്റ് യൂണിയൻ നടത്തുന്ന സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ഇന്ന് വൈകിട്ട് 3ന് മെഴുവേലി പത്മനാഭോദയം സ്‌കൂൾ ഗ്രൗണ്ടിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ ചെയർമാൻ എം.ബി.ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ യോഗം ലീഗൽ അഡ്വൈസർ അഡ്വ. എ.എൻ.രാജൻബാബു മുഖ്യാതിഥിയാകും. യൂത്ത്മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി രാജേഷ് നെടുമങ്ങാട് സംഘടനാസന്ദേശം നൽകും. മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധരൻ എവർ റോളിംഗ് ട്രോഫികൾ ഏറ്റുവാങ്ങും. യൂണിയൻ അഡ്.കമ്മറ്റി അംഗങ്ങളായ അനിൽ അമ്പാടി, കെ.ആർ.മോഹനൻ, എസ്.ദേവരാജൻ, ബി.ജയപ്രകാശ് തൊട്ടാവാടി,മോഹനൻ കൊഴുവല്ലൂർ, എം.പി.സരേഷ് എന്നിവർ സംസാരിക്കും. യൂത്ത്മൂവ്‌മെന്റ് ജോയിന്റ് സെക്രട്ടറി സതീഷ് കുട്ടനാട്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ, സെക്രട്ടറി റീന അനിൽ, മെഴുവേലി ഗ്രാമപഞ്ചായത്ത് അംഗം ശ്രീദേവി ടോണി, 65ാം നമ്പർ മെഴവേലി ശാഖാ വൈസ്‌ചെയർമാൻ സരേഷ് കുമാർ, കൺവീനർ പ്രവീൺകുമാർ, ജോയിന്റ് കൺവീനർമാരായ രാഹുൽരാജ്, മഹേഷ് എസ്, സൈബർസേന യൂണിയൻ കൺവീനർ ശരണ്യരാജ്, അനന്തസോമൻ എന്നിവർ പങ്കെടുക്കും. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം സ്വാഗതവും യൂത്ത്മൂവ്‌മെന്റ് യൂണിയൻ കൺവീനർ അരുൺ തമ്പി നന്ദിയും പറയും.
4 ന് നടക്കുന്ന ആദ്യമത്സരത്തിൽ മെഴുവേലി ശാഖ യൂത്ത്മൂവ്‌മെന്റ് ടീമും പെരിങ്ങാല നോർത്ത് ശാഖാ ടീമും ഏറ്റുമുട്ടും. 17ന് വൈകിട്ട് 6ന് മുൻ എം.എൽ.എ കെ.സി.രാജഗോപാൽ ട്രോഫികൾ വിതരണം ചെയ്യും. സിനിമാ താരം ജോബി പാല മുഖ്യാതിഥിയാകും. 65ാം നമ്പർ മെഴുവേലി ശാഖാ വൈസ് ചെയർമാൻ സരേഷ്‌കുമാർ അദ്ധ്യക്ഷത വഹിക്കും.