അരൂർ: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ അരൂർ യൂണിറ്റ് സമ്മേളനം മേഖലാ പ്രസിഡന്റ് ജോണി ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.കെ.രമേശൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജോയി കണ്ടംകുളം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗങ്ങളായ ബിജോയ്, കെ.ജെ.ആന്റണി, മേഖലാ സെക്രട്ടറി ശ്രീരാജ് , സേവ്യർ അനീഷ്, സെബാസ്റ്റ്യൻ മാനസ, എൻ.എ.സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.