മാവേലിക്കര: ഐ.സി.ഡി.എസ് പദ്ധതിയുടെ 46ാം വാർഷികത്തോടനുബന്ധിച്ച് വനിതാ - ശിശു വകുപ്പിന്റെ പദ്ധതികളെയും സേവനങ്ങളെയും ഉൾക്കൊള്ളിച്ച് ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിൽ 71-ാം നമ്പർ അങ്കണവാടിയിൽ പൊതുജനങ്ങൾക്കായി പ്രദർശനവും സമ്മേളനവും നടത്തി. ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിത ശശിധരൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഓമനക്കുട്ടൻ, ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.