മാന്നാർ: കേരള സർവ്വകലാശാല ബിരുദ പരീക്ഷകളിൽ റാങ്കു നേടിയ മാന്നാർ യു.ഐ.ടി കോളേജിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. കോളേജ് ഹാളിൽ നടത്തിയ ചടങ്ങിൽ മന്ത്രി സജി ചെറിയാൻ മെമന്റോ നൽകി. അന്തരിച്ച ലക്ഷ്മിക്കുട്ടി ടീച്ചറുടെ പേരിലുള്ള കാഷ് അവാർഡ് യു.ഐ.ടി തലത്തിൽ ബി.ബി.എയ്ക്ക് ഒന്നാം റാങ്ക് നേടിയ ആർ.കാർത്തികയ്ക്കു സമ്മാനിച്ചു. പി.ടി.എ കമ്മി​റ്റിയംഗങ്ങളും രക്ഷാകർത്താക്കളും പങ്കെടുത്ത ചടങ്ങിൽ യു ഐ ടി പ്രിൻസിപ്പൽ ഡോ. വി പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.