sports
ജി.വി.രാജാ അവാർഡ് ജേതാക്കൾ അഡ്വ. എ .എം. ആരിഫ് എം. പി , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ എന്നിവരോടൊപ്പം

ആലപ്പുഴ :കായിക ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ, ജില്ലയിൽ ഇതുവരെ ജി.വി രാജാ അവാർഡുകൾ കരസ്ഥമാക്കിയ കായിക താരങ്ങളെ ആദരിച്ചു. അഡ്വ. എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ ജി.വി.രാജാ അവാർഡ് ജേതാക്കളായ അർജുന പി.ജെ.ജോസഫ്, ജി.ശിവപ്രസാദ്, വി.പി.ഭാസുരൻ, വി.എൻ.രാജു, എ. ബി.മഞ്ജു, പുഷ്പമ്മ ജോസഫ്, മിനി കുമാരി.ബി, സിജി.കെ , അൻവിൻ ജെ ആന്റണി, ബി.കൃഷ്ണകുമാർ ,ജോർജ്ജ് തോമസ്, സനേവ തോമസ്, തോമസ് ചാവറ ,ജോസഫ് ചാവറ , ബീന എസ് , സിജികുമാർ എസ്, ജെസിമോൾ, ബെറ്റി ജോസഫ്, ഒളിമ്പ്യൻ മനോജ് ലാൽ കെ.ജെ, കെ.ജെ. ക്ലിൻറൺ, ജെറ്റി സി. ജോസഫ് , ബീന പീറ്റർ, ഡിറ്റിമോൾ വർഗീസ് എന്നിവരെ എം.പി ആദരിച്ചു. കെ.എ.എസ് പരീക്ഷയിൽ സ്ട്രീം 3 ൽ 55 ാം റാങ്ക് കരസ്ഥമാക്കിയ ജില്ലാ സ്പോർട് കൗൺസിൽ സെക്രട്ടറി എൻ.പ്രദീപ് കുമാറിനെ അനുമോദിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അർജുന പി.ജെ. ജോസഫ് സ്വാഗതവും സെക്രട്ടറി എൻ. പ്രദീപ് കുമാർ നന്ദിയും പറഞ്ഞു. സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അംഗം കെ.കെ.പ്രതാപൻ, എക്സി. കമ്മറ്റിഅംഗങ്ങളായ ടി.ജയമോഹൻ, പി.കെ. ഉമാനാഥൻ , അഡ്വ. കുര്യൻ ജയിംസ്, ടി.കെ,അനിൽ , ജിത ശ്രീ എന്നിവർ പങ്കെടുത്തു.