മാന്നാർ: പരുമലയിൽ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് തുടക്കം കുറിച്ച് ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ നഗറിൽ അസോസിയേഷൻ പ്രസിഡന്റ് കുറിയാക്കോസ് മാർ ക്ലീമ്മീസ് കാതോലിക്കേറ്റ് പതാക ഉയർത്തി.
മെത്രാപ്പോലീത്തമാരായ സഖറിയാ മാർ അന്തോണിയോസ്, സഖറിയാ മാർ നിക്കോളാവോസ്, ഡോ. യാക്കോബ് മാർ ഐറേനിയോസ്, ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, യൂഹാനോൻ മാർ പോളികാർപ്പോസ്, എബ്രഹാം മാർ എപ്പിഫാനിയോസ്, ഡോ.മാത്യൂസ് മാർ തിമോത്തിയോസ്, അലക്സിയോസ് മാർ യൗസേബിയോസ്, ഡോ. യൂഹാനോൻ മാർ ദീയസ്‌കോറോസ്, ഡോ. യൂഹാനോൻ മാർ ദിമെത്രയോസ്, ഡോ. യൂഹാനോൻ മാർ തേവോദോറോസ്, യാക്കോബ് മാർ ഏലിയാസ്, ഡോ. ജോഷ്വാ മാർ നിക്കോദിമോസ്, ഡോ.ഗീവർഗീസ് മാർ യൂലിയോസ്, ഡോ.എബ്രഹാം മാർ സെറാഫിം, വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോൺ,അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ. എം.സി. കുറിയാക്കോസ്, സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.