ഹരിപ്പാട്: കേരള യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ എച്ച് ആർ ഡിയുടെ കോളേജ് ഒഫ് അപ്ലൈഡ് സയൻസ് കാർത്തികപള്ളിയിൽ ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.എസ്. സി/എസ്. ടി /ഒ. ഇ. സി കുട്ടികൾക്ക് ഗവ. അംഗീകൃത ഇളവുകൾ യൂണിവേഴ്സിറ്റി ക്വാട്ടയിൽ ഉണ്ടായിരിയ്ക്കും. കോളേജ് ഫിൽ ചെയ്യുന്ന സീറ്റുകളിൽ സ്പോട്ട് അഡ്മിഷന് പരിഗണിക്കുന്നതിനായി 18ന് കോളേജിൽ നേരിട്ട് അപേക്ഷിയ്ക്കുക. ബിഎസ് സി കംപ്യൂട്ടർ സയൻസ്, ബി കോം കോമേഴ്സ് വിത്ത് കപ്യൂട്ടർ ആപ്ലിക്കേഷൻ , ബി കോം ഫിനാൻസ് എന്നീ കോഴ്സുകളിലാണ് ഒഴിവുകൾ. വിശദ വിവരങ്ങൾക്ക് ഫോൺ​: 8547005018, 9447150851, 04792485370. ഹെൽപ് ഡെസ്ക് 79023 30654, 9446724579.