പൂച്ചാക്കൽ: സുഭിക്ഷകേരളം - മത്സ്യകൃഷി പദ്ധതിയുടെ തൈക്കാട്ടുശേരി ഗ്രാമ പഞ്ചായത്ത് തല വിളവെടുപ്പ് ഉദ്ഘാടനം പ്രസിഡന്റ് ഡി. വിശ്വംഭരൻ നിർവഹിച്ചു. കളപ്പുരക്കൽ വീട്ടിൽ മോളി മാമച്ചന്റെ കൃഷിയിടത്തിലെ അസം വാളയാണ് വിളവെടുത്തത്. വൈസ് പ്രസിഡന്റ് ബിജോയ്.കെ. പോൾ അദ്ധ്യക്ഷനായി. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എബ്രഹാം ജോർജ്, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ പ്രിയ ജയറാം, വിമൽ രവീന്ദ്രൻ, അംബിക ശശിധരൻ, ബി. ഷിബു, കുര്യാക്കോസ് കാട്ടുതറ, മാമച്ചൻ കളപ്പുരയ്ക്കൽ, ഫിഷറീസ് ഇൻസ്പെക്ടർ സിനി ഡെന്നിസ്, കോ ഓർഡിനേറ്റർ ധനീഷ്, അനീഷ തുടങ്ങിയവർ പങ്കെടുത്തു.