ഹരിപ്പാട്: യുപിയിൽ കർഷകർക്ക് നേരെ വാഹനം കയറ്റി കൊലചെയ്തവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള കർഷക സംഗം ഹരിപ്പാട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഹരിപ്പാട് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. ഉപരോധ സമരം കർഷകസംഘം ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. കർഷക സംഘം ഏരിയ പ്രസിഡന്റ് പി. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ആർ സുരേഷ്, സി. എസ്‌ രഞ്ജിത്ത്,പിഎം ചന്ദ്രൻ, രാജേഷ് തുടങ്ങിയവർ സംസാരിച്ചു.