ആലപ്പുഴ: കെ.എസ്.ആർ.ടി.സി ബസ് തട്ടി പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ ആലുംമൂട്ടിൽ വീട്ടിൽ സലിമിനാണ് (58) പരിക്കേറ്റത്. ദേശീയപാതയിൽ ആലപ്പുഴ ഇരുമ്പ് പാലത്തിന് സമീപം ഇന്നലെ വൈകിട്ട് 5മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ സലിമിനെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.