ariff

ആലപ്പുഴ: കേന്ദ്രാവിഷ്‌കൃത പദ്ധതികൾ അവലോകനം ചെയ്യുന്നതിനും നിർവഹണം വിലയിരുത്തുന്നതിനുമായി ജില്ലയിലെത്തിയ കേന്ദ്ര സംഘം എ.എം. ആരിഫ് എംപിയുമായി ചർച്ച നടത്തി. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിൽ ചേർന്ന യോഗത്തിൽ പദ്ധതി നിർവഹണത്തെക്കുറിച്ച് എം.പി വിശദീകരിച്ചു.

ദേശീയതല മോണിറ്റർമാരായ ശ്രീനിവാസ അമ്പാട്ടിയും അനിൽകുമാറും പദ്ധതികളുടെ ഗുണഭോക്താക്കളുമായും വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരുമായും നിർവഹണ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. വിവിധ പദ്ധതി പ്രദേശങ്ങൾ സംഘം സന്ദർശിച്ചു. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദർശന ഭായി, പ്രോജക്ട് ഡയറക്ടർ വി. പ്രദീപ് കുമാർ, ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.