ഹരിപ്പാട്: രാജ്യം ഊർജ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കായംകുളം താപനിലയം സൂപ്പർ തെർമൽ പവർ സ്റ്റേഷൻ ആയി ഉയർത്തി കായംകുളം താപനിലയം വീണ്ടും പ്രവർത്തിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് കേരള പെട്രോളിയം ഗ്യാസ് വർക്കേഴ്സ് യൂണിയൻ സി ഐ ടി യു ചേപ്പാട് യൂണിറ്റ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ആഭ്യന്തര ഉത്പാദനം പരമാവധി ഉയർത്തുന്നതിന് ഇത് സഹായി​ക്കും. ഊർജ പ്രതിസന്ധി പരിഹരിക്കാൻ പുറമേ നിന്നും കൂടിയ തുകയ്ക്കാണ് വൈദ്യുതി വാങ്ങുന്നത്. കായംകുളം താപനിലയം പ്രവർത്തിപ്പിച്ചാൽ ഇപ്പോൾ വാങ്ങുന്നതിനേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങി ഇതിനൊരു പരിഹാരം കൂടി കാണുവാൻ കഴിയും. അതിനാൽ കായംകുളം താപനിലയത്തിനോടുള്ള അവഗണന ഒഴിവാക്കി നിലയം വീണ്ടും പ്രവർത്തിക്കണമെന്ന് കേരള പെട്രോളിയം ഗ്യാസ് വർക്കേഴ്സ് യൂണിയൻ സി ഐ ടി യു ചേപ്പാട് യൂണിറ്റ് പ്രസിഡന്റ് എൻ.സജീവൻ, സെക്രട്ടറി ടി പി രജിത്ത് എന്നിവർ ആവശ്യപ്പെട്ടു.