psc

ആലപ്പുഴ: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എ (ഗണിതം, മലയാളം മീഡിയം, തസ്തികമാറ്റം വഴിയുള്ള നിയമനം - കാറ്റഗറി നമ്പർ 511/19) തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ചവരുടെ അഭിമുഖം ജില്ലാ പി.എസ്.സി ഓഫീസിൽ 20ന് നടക്കും. വ്യക്തിഗത അറിയിപ്പ് എസ്.എം.എസിലും പ്രൊഫൈൽ മെസേജിലും നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ വ്യക്തിവിവരക്കുറിപ്പ് പൂരിപ്പിച്ച് പ്രമാണങ്ങളുടെ അസൽ, ഒ.ടി.ആർ വേരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്തും തീയതിയിലും ആലപ്പുഴ ജില്ലാ പി.എസ്.സി ഓഫീസിൽ നേരിട്ടെത്തണം. പി.എസ്.സി വെബ്‌സൈറ്റിലെ ഇന്റർവ്യൂ ഷെഡ്യൂൾ, അനൗൺസ്‌മെന്റ് ലിങ്കുകൾ എന്നിവ പരിശോധിക്കണം. ഗ്ലൗസ്, മാസ്‌ക്, ഫേസ് ഷീൽഡ് എന്നിവ ധരിക്കുകയും സാനിറ്റൈസർ കൈയിൽ കരുതുകയും വേണം.