മാവേലിക്കര: സഹകരണ മേഖലയിലെ അപൂർവം ബാങ്കുകളിലുണ്ടായിട്ടുള്ള സാമ്പത്തിക ക്രമക്കേടുകൾ ഈ മേഖലയുടെ വിശ്വാസ്യതയെ ബാധിച്ചെങ്കിലും ചെന്നിത്തല സഹകരണ ബാങ്ക് പോലെയുള്ള ബാങ്കുകൾ മികച്ച പ്രവർത്തനങ്ങളിലൂടെ ജനങ്ങൾക്കിടയിൽ അവരുടെ വിശ്വാസ്യത വർധിപ്പിക്കുന്നുവെന്നാണ് കാണുന്നതെന്നും ജില്ലാ അഡീഷണൽ ആൻഡ് സെഷൻസ് ജഡ്ജി മോഹിത് സി.എസ് പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവ് പരിപാടിയുടെ ഭാഗമായി നടന്ന നിയമ ബോധവത്ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെന്നിത്തല-തൃപ്പെരുന്തുറ സർവ്വീസ് സഹകരണ ബാങ്കിന്റെയും മാവേലിക്കര താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപിള്ള അദ്ധ്യക്ഷനായി. മാവേലിക്കര അസി.രജിസ്ട്രാർ പാട്രിക് ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ.റോയി ഉമ്മൻ, അഡ്വ.സീമ അമൃതകുമാർ, ബാങ്ക് സെക്രട്ടറി കെ.എസ്.ഉണ്ണിക്കൃഷ്ണൻ, സുരേഷ് കുമാർ, മോഹനൻ കണ്ണങ്കര, ബഹനാൻ ജോൺ മുക്കത്ത്, വർഗീസ് ഫിലിപ്പ്, തമ്പി കൗണടിയിൽ, സതീഷ് ചെന്നിത്തല, സോമനാഥൻപിള്ള, അനിൽ വൈപ്പുവിള, ദീപാ മുരളീധരൻ, പൊന്നമ്മ മാത്യു, റീന രമേശ് ബാബു, പുഷ്പലത തുടങ്ങിയവർ സംസാരിച്ചു.