മാവേലിക്കര: ഓടയുടെ മുകളിലുള്ള മേൽമൂടിയുടെ വിടവിൽ വീട്ടമ്മയുടെ കാൽ കുടുങ്ങി. ഇന്നലെ വൈകിട്ട് 3.50നാണ് സംഭവം. പ്രൈവറ്റ് ബസ് സ്റ്റാന്റിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്ന ഭാഗത്തെ ഓടയിലാണ് കണ്ടിയൂർ സ്വദേശിനിയായ സ്ത്രീയുടെ കാൽ കുടുങ്ങിയത്. ഇവരെ ഫയർഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി. ഫയർഫോഴ്‌സിന്റെ തന്നെ ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരസഭയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. നാട്ടുകാരും ഓട്ടോറിക്ഷാ തൊഴിലാളികളും ഫയർഫോഴ്‌സും ചേർന്ന് ഓടയിലെ വിടവ് അടച്ചു.