പൂച്ചാക്കൽ: പൂച്ചാക്കൽ ഭാഗത്ത് വിദ്യാർത്ഥികൾ പുസ്തകവും പേനയും വർക്ക്‌ ഷോപ്പുകളിൽ പണി ആയുധങ്ങളും കലാകേന്ദ്രങ്ങളിൽ ചമയങ്ങളും ഇന്നലെ സന്ധ്യയ്ക്ക് പൂജക്ക് വച്ചു. അശ്വിന മാസത്തിലെ ശുക്ലപക്ഷ അഷ്ടമി തിഥി അവസാനിക്കുന്നതിന് മുമ്പുള്ള സമയമാണ് പൂജ ചടങ്ങുകൾ തുടങ്ങിയത്. ശ്രീനാരായണഗുരു, സരസ്വതി, ദുർഗ, ഗണപതി എന്നീ ദേവതകൾക്ക് മുന്നിൽ വ്രതശുദ്ധിയോടെയാണ് ചടങ്ങുകൾ നടത്തുന്നത്. തളിയാപറമ്പ് ഭഗവതി ക്ഷേത്രം, തേവർവട്ടം ഗുരുക്ഷേത്രം, മാത്താനം ദേവീക്ഷേത്രം, ഗീതാനന്ദപുരം ക്ഷേത്രം, തട്ടപ്പള്ളി ഭദ്രാപീഠം, വടക്കുംകര ദേവീക്ഷേത്രം, കടമ്പനാകുളങ്ങര ക്ഷേത്രം എന്നിവിടങ്ങളിൽ പൂജവയ്പ്പ് നടന്നു. നാളെ രാവിലെ പൂജയെടുപ്പും കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കലും നടക്കും.