ചാരുംമൂട് : നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാർഥി മരിച്ചു. നൂറനാട് പാലമേൽ ആദിക്കാട്ടുകുളങ്ങര പണിക്കരയ്യത്ത് ഷാഹുൽ ഹമീദിന്റെ മകൻ ഇർഫാൻ (17) ആണ് മരിച്ചത്.അടൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായിരുന്നു.ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ പള്ളിമുക്ക് -ആനയടി റോഡിൽ പണയിൽ വച്ചായിരുന്നു അപകടം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാതാവ്: ഷാഹിദ. സഹോദരി: മെഹ്റിൻ.