മാവേലിക്കര: കെ.എസ്.യു മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര ഡി.ഇ.ഒ ഓഫീസിലേക്ക് മാർച്ച് നടത്തി. പത്താം ക്ലാസ് വിജയിച്ച വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനാവശ്യമായ ഹയർ സെക്കൻഡറി ബാച്ചുകൾ അനുവദിക്കുക, വിദ്യാർത്ഥികളെ പെരുവഴിയിലാക്കുന്ന സർക്കാർ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. ജില്ലാ പ്രസിഡന്റ് നിതിൻ.എ പുതിയിടം ഉദ്ഘാടനം ചെയ്തു. മാവേലിക്കര നിയോജകമണ്ഡലം പ്രസിഡന്റ് റിയാസ് പത്തിശേരിൽ അദ്ധ്യക്ഷനായി. സുഹൈർ വള്ളികുന്നം, സിംജോ, രോഹിത് പാറ്റൂർ, ആദർശ്, ഫയസ്, ഷാൻ, അൻവർ, ജിഷ, റീജ, അമൃത തുടങ്ങിവർ സംസാരിച്ചു.