ചേർത്തല:സംസ്ഥാനത്ത് ചകിരി,കയർ,കയർ ഉത്പന്നങ്ങൾ എന്നിവയുടെ ഉത്പാദനത്തിൽ ഗുണമേന്മ ഉറപ്പാക്കിയില്ലെങ്കിൽ വ്യവസായത്തിന് കനത്ത തിരിച്ചടിയാകുമെന്ന് കയർഗുഡ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി.നിലവിൽ അംഗസംഘങ്ങൾക്ക് കയർഫെഡ് നൽകുന്ന ചകിരി ഉപയോഗിച്ച് ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനിൽ പിരിക്കുന്ന കയർ ഉപയോഗിക്കാനാകാത്ത സ്ഥിതിയാണ്.ഇത്തരം കയറുപയോഗിച്ചുള്ള വലപ്പായ അടക്കമുള്ള ഉത്പന്നങ്ങൾക്ക് വിപണി നഷ്ടപെടുന്നു.തൊഴിലാളികളെയും ചെറുകിട ഉത്ൽപാദകരെയും സംരക്ഷിക്കുന്നതിനൊപ്പം ഗുണനിലവാരത്തിനും പ്രാധാന്യം നൽകണമെന്നു യോഗം ആവശ്യപ്പെട്ടു. ചേർത്തലയിൽ നടന്ന യോഗം സംസ്ഥാന പ്രസിഡന്റ് കെ.ആർ.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.അനിൽകുമാർ ആര്യാട്,എം.ജി.തിലകൻ,ടി.എസ്.ബാഹുലേയൻ,കെ.പി.ആഘോഷ്‌കുമാർ,സാബുകഞ്ഞിക്കുഴി,അക്കരപാടം ശശി,സി.ശിവശങ്കരൻ,കെ.ഡി.പുഷ്‌കരൻ എന്നിവർ സംസാരിച്ചു.