മാവേലിക്കര: പാറയ്ക്കാട്ട്‌ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്നു വരുന്ന ഹരിതചാരുത-2021 ന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ശിശുദിനുമായ നവംബർ 14ന് ക്വിസ്‌ മത്സരം സംഘടിപ്പിക്കും. കൃഷി, ശുചിത്വം, ജലസംരക്ഷണം എന്ന വിഷയങ്ങളി​ലാണ് മത്സരം. ഭരണിക്കാവ്‌ ഗ്രാമ പഞ്ചായത്ത്‌ പരിധിയിൽ താമസിക്കുന്ന അപ്പർ പ്രൈമറി ക്ലാസുകൾ, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് മത്സരം ഓരോ വിഭാഗത്തിലെയും വിജയികൾക്ക്‌ സമ്മാനങ്ങൾ നൽകും. താത്പര്യമുള്ളവർ പേരും വിലാസവും പഠിക്കുന്ന ക്ലാസ്‌, സ്കൂൾ വിവരങ്ങൾ എന്നി​വ മെസേജ് അയച്ച് ഒക്ടോബർ 31ന് മുമ്പായി രജിസ്റ്റർ ചെയ്യണം. ഫോൺ​: 9995877401, 9995407891.