ph
കയർ

കായംകുളം: കയർ സംഘങ്ങൾക്ക് വേണ്ടി കയർഫെഡ് കന്യാകുമാരിയിൽ നിന്ന് വാങ്ങി വിതരണം ചെയ്യുന്ന ചകിരിയെപ്പറ്റി പരാതിയുമായി ചെറുകിട കയർ ഉത്പാദകർ. മോശം ചകിരി ഉപയോഗിയ്ക്കുന്നത് കയറിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നതായും ഇത് കനത്ത നഷ്ടത്തിലേക്ക് നയിക്കുന്നതായും കയർ ഉത്പാദകർ പറയുന്നു.

മുമ്പ് കയർ സഹകരണ സംഘങ്ങൾ പൊള്ളാച്ചിയിലെ ചകിരി മില്ലിൽ നിന്നും നേരിട്ട് ചകിരി വാങ്ങുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്. ഇപ്പോൾ സംഘത്തിന് ആവശ്യമുള്ള ചകിരി കയർഫെഡ് നേരിട്ട് കന്യകുമാരിയിലുള്ള ചകിരി ഉത്പാദന കേന്ദ്രങ്ങളിൽ നിന്ന് ഇടനിലക്കാർ മുഖേന വാങ്ങി സംഘങ്ങൾക്ക് നൽകും. സംഘം ഉൽപ്പാദിപ്പിക്കുന്ന കയർ കയർഫെഡ് സംഭരിക്കും.
കന്യാകുമാരിയിൽ നിന്ന് വാങ്ങുന്ന ചകിരിയിൽ ചകിരിച്ചോറ് കലർത്തുന്നതായാണ് ഉത്പാദകരുടെ പരാതി. 35 കിലോഗ്രാം ചകിരി യിൽ 10 കിലോയിലേറെ പാഴാകുന്നതായി ഇവർ ചൂണ്ടിക്കാട്ടുന്നു.

ചകിരി വാങ്ങലിലൂടെ വൻ അഴിമതിയാണ് നടന്നിട്ടുള്ളത്. ഇത് സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണം.

വി.എം അമ്പിളിമോൻ, കയർ വ്യവസായി