കായംകുളം: ശ്രീനാരായണ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ എസ്.എൻ വിദ്യാപീഠത്തിലെ ഗുരുദേവ സന്നിധിയിൽ നിരവധി കുട്ടികൾ ആദ്യക്ഷരം കുറിച്ചു. അൽ ഹാജ് പി.എം.എ സലാം മുസ്‌ലിയാർ, ഫാ. ജോസഫ് സാമുവേൽ, ഡോ. എസ്.ബി. ശ്രീജയ എന്നിവർ കുട്ടികളെ എഴുത്തിനിരുത്തി. പ്രസിഡന്റ് വി. ചന്ദ്രദാസ്, സെക്രട്ടറി പള്ളിയമ്പിൽ ശ്രീകുമാർ, സുഷമ എന്നിവരും പങ്കെടുത്തു.