മാവേലിക്കര- ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ശ്രീദേവിവിലാസം ഹിന്ദു മതകൺവൻഷൻ പുനർനിർമ്മിച്ച ആധുനിക സൗകര്യങ്ങളോടെയുള്ള അന്നദാനമന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു. കൺവൻഷൻ പ്രസിഡന്റ് എം.കെ രാജീവ് അദ്ധ്യക്ഷനായി. ക്ഷേത്രം തന്ത്രി പുക്കുടി ഇല്ലം ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണവും അഡ്വ.യു.പ്രതിഭ എം.എൽ.എ മുഖ്യപ്രഭാഷണവും നടത്തി. വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണോദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ അഡ്വ.കെ.എസ്.രവി നിർവ്വഹിച്ചു. ചടങ്ങിൽ സെക്രട്ടറി എം.മനോജ് കുമാർ, പി.കെ റജികുമാർ, എൻ.രാധാകൃഷ്ണ പണിക്കർ, പി.രാജേഷ്, ക്ഷേത്ര അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ആർ.ഹരികുമാർ, മോഹൻ റാണിനിലയം എന്നിവർ സംസാരിച്ചു. വൃദ്ധജനങ്ങൾക്കുള്ള ചികിത്സാസഹായ വിതരണോദ്ഘാടനം ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സുധാകരക്കുറുപ്പ് നിർവ്വഹിച്ചു. അന്നദാനമന്ദിരത്തിന് ആദ്യ സാമ്പത്തിക സഹായം നൽകിയ ചെട്ടികുളങ്ങര അമ്മ പ്രവാസി സമിതി പ്രതിനിധി ജിനു പേള, നിർമ്മാണ മേൽനോട്ടം വഹിച്ച പ്രണവം ബിൽഡേഴ്സ് ഉടമ രാജു എന്നിവരെ ആദരിച്ചു.