ആലപ്പുഴ: സി.പി.ഐ മുൻ ജില്ലാ സെക്രട്ടറി എ. ശിവരാജന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിന് സർവകക്ഷി സമ്മേളനം ചേർന്നു. മന്ത്രി പി. പ്രസാദ് അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് അദ്ധ്യക്ഷനായി. ജില്ലാ അസി. സെക്രട്ടറി പി.വി. സത്യനേശൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ, എച്ച്. സലാം എം.എൽ.എ, സി.ബി. ചന്ദ്രബാബു, അഡ്വ. സണ്ണിക്കുട്ടി, അഡ്വ. പ്രദീപ് കൂട്ടാല, എൻ. സന്തോഷ് കുമാർ, അഡ്വ. ബിജിലി ജോസഫ്, എ.എൻ. പുരം ശിവകുമാർ, സാദിഖ്.എം. മാക്കിയിൽ, അൻഷാദ്, കെ.ഡി. മഹീന്ദ്രൻ, ബിജുമോൻ, പി. ജ്യോതിസ്, ദീപ്തി അജയകുമാർ, അഡ്വ. വി. മോഹൻദാസ് എന്നിവർ സംസാരിച്ചു.