ആലപ്പുഴ: ആലപ്പുഴ ഫെറോനാ മാതൃ-പിതൃവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ തിരുകുടുംബ പേടകപ്രയാണയാത്രയ്ക്ക് പുന്നപ്ര മാർഗ്രിഗോറിയസ് ഇടവകയൂണിറ്റ് സ്വീകരണം നൽകി. പള്ളിയുടെ വാതുക്കലിൽ പേടകത്തെ ഫാ. ബിജോയ് അറയ്ക്കൽ ഏറ്റുവാങ്ങി പിതൃവേദി-മാതൃവേദി പ്രസിഡന്റുമാരായ ബേബി പാറക്കാടൻ, ആനി വർഗീസ് കണ്ടാമറ്റത്തിൽ എന്നിവർക്ക് കൈമാറി. തുടർന്ന് പേടകം പള്ളിയിൽ പ്രതിഷ്ഠിച്ചു. മാതൃ-പിതൃവേദി ഫെറോനാ ഡയറക്ടർ ഫാ. തോമസ്‌കുട്ടി താന്നിയത്ത് വചനപ്രഘോഷണം നടത്തി.