ഹരിപ്പാട്: ചിങ്ങോലി കാവിൽപടിക്കൽ ദേവീക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ നവരാത്രി മണ്ഡപത്തിൽ തന്ത്രി മുഖ്യൻ വടക്കേമൂടാംപാടി ഇല്ലത്ത് വാസുദേവൻ ഭട്ടതിരിപ്പാട് കുട്ടികളെ എഴുത്തിനിരുത്തി. ചടങ്ങുകൾക്ക് ദേവസ്വം പ്രസിഡന്റ് മുഞ്ഞിനാട്ട് രാമചന്ദ്രൻ, സെക്രട്ടറി കെ. വേണുഗോപാലൻ നായർ, മാനേജർ കെ.വി. ഹരികുമാർ, കമ്മിറ്റി അംഗങ്ങളായ കെ. നാരായണപിള്ള, എൻ. രാധാകൃഷ്ണപിള്ള, ജി.പി. നന്ദകുമാർ, വി. ആശാകുമാർ എന്നിവർ നേതൃത്വം നൽകി.