ഹരിപ്പാട്: മുതിർന്ന പൗരന്മാരുടെ ശാരീരിക -മാനസിക - സാമൂഹിക സുരക്ഷിതത്വം ഉറപ്പ് വരുത്താനായി മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയും സാന്ത്വനം സീനിയർ സിറ്റിസൺസ് ഫോറവും സംയുക്തമായി ആരംഭിച്ച ജെറിയാട്രിക് കൗൺസിലിംഗ് സെന്ററിന്റെ പ്രഥമ കൗൺസിലിംഗും, ആരോഗ്യപരിശോധനയും നാളെ രാവിലെ 11ന് നടക്കും. ആലപ്പുഴ മെഡിക്കൽ കോളേജിലെ പ്രൊഫസർ ഡോ.ബി പത്മകുമാർ ഉദ്ഘാടനം ചെയ്യും. ഡോ. ജേക്കബ് മാത്യു സംസാരിക്കും. കേരള യൂണിവേഴ്സിറ്റി എം.എ മ്യുസിക്കിൽ ഒന്നാം റാങ്ക് നേടിയ ഗോപികയെയും, ചേപ്പാട് ഗ്രാമപഞ്ചായത്ത് വാർഡ് 14 ൽ 150 ദിവസം തുടർച്ചയായി ജാഗ്രതാസമിതിയ്ക്ക് നേതൃത്വം കൊടുത്ത അദ്ധ്യാപിക രാജശ്രീയെയും ചടങ്ങിൽ ആദരിക്കും.