ഹരിപ്പാട്: മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തിൽ ദീർഘകാലം മഠാധിപതിയായിരുന്ന നിഷ്ക്കളാനന്ദ സ്വാമിജിയുടെ 33ാമത് സമാധി വാർഷികാചാരണം നാളെ നടക്കും. ആശ്രമ ഭരണസമിതിയുടെയും എസ്. എൻ. ഡി. പിയോഗം 994 നമ്പർ ശാഖായുടെയും സംയുക്താഭിമുഖ്യത്തിലാണ് ചടങ്ങുകൾ.

രാവിലെ 6ന് മഹാഗണപതിഹോമം, 7ന് സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന, 8ന് സമൂഹപ്രാർത്ഥന, 10ന് ശ്രീരാമകൃഷ്ണ -ശ്രീനാരായണ സൂക്തങ്ങളുടെ ആലാപനം, 11ന് എസ്. എൻ ട്രസ്റ്റ്‌ ബോർഡ് അംഗം മുട്ടം ബാബു അനുസ്മരണ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 1ന് അന്നദാനം എന്നിവ നടക്കുമെന്ന് പ്രസിഡന്റ്‌ ബി. നടരാജൻ, സെക്രട്ടറി വി. നന്ദകുമാർ എന്നിവർ അറിയിച്ചു.