ആലപ്പുഴ : കൊവിഡ് വന്നതോടെ മുടങ്ങിപ്പോയ കേക്ക് മിക്സിംഗ് പുനരാരംഭിച്ച് ഹോട്ടലുകൾ ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങുന്നു. പ്രമുഖരെ അണിനിരത്തിയാണ് പല ഹോട്ടലുകളും ചടങ്ങ് സംഘടിപ്പിക്കുന്നത്. ലക്ഷങ്ങൾ ചെലവഴിച്ച് കേക്ക് നിർമിക്കുന്നവരുമുണ്ട്.
പേരുകേട്ട സ്ഥാപനങ്ങൾക്ക് ക്രിസ്മസ് പുതുവത്സര സീസണിൽ നൂറുകണക്കിന് കേക്കുകളുടെ ഓർഡർ ലഭിക്കാറുണ്ട്. ഇന്റർനാഷണൽ ഡ്രൈ ഫ്രൂട്സായ അഫ്ഗാനി മുന്തിരി, ടർക്കിഷ് ആപ്രിക്കോട്ട് , ഇറാനി ഈന്തപ്പഴം, അർജന്റീനീയൻ പ്രൂൻസ് , ക്യാൻഡിഡ് ഓറഞ്ച്, ക്യാൻഡിഡ് എന്നിവയുൾപ്പെടെയുള്ള പ്രധാന ചേരുവകളിൽ ഹോം മെയ്ഡ് ചുവന്ന വീഞ്ഞും തേനും ഉൾപ്പെടുത്തും. വായുസഞ്ചാരമില്ലാത്ത പാത്രങ്ങളിൽ സൂക്ഷിക്കുന്ന ഇവ ക്രിസ്മസ് ആഘോഷങ്ങളിൽ കേക്കായി പുറത്തിറങ്ങും.
കൊവിഡാനന്തര കേക്ക് മിക്സിംഗ് എന്ന് ഇപ്പോഴത്തെ ചടങ്ങിനെ വിശേഷിപ്പിക്കാം. പഴയ രീതിയിലേക്ക് നമ്മുടെ ചടങ്ങുകൾ മടങ്ങി വരുന്നത് ശുഭസൂചനയാണ്
- റെജി ചെറിയാൻ, ചെയർമാൻ, റമദ ഹോട്ടൽ