ആലപ്പുഴ : എ.സി റോഡ് നവീകരണത്തോടനുബന്ധിച്ചു പുനർനിർമ്മിച്ച പൊങ്ങ പാലം ഗതാഗതത്തിനു തുറന്നു കൊടുത്തു. 20 നുള്ളിൽ പാലത്തിന്റെ പണി പൂർത്തീകരിക്കുമെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നതെങ്കിലും പൊളിച്ച പാലം 48 ദിവസത്തിനുള്ളിൽ പുനർനിർമ്മിക്കാനായി.
ആഗസ്റ്റ് 27നാണ് പാലം പൊളിച്ച് നിർമ്മാണം ആരംഭിച്ചത്. ഓണത്തിന് നാല് ദിവസവും കഴിഞ്ഞ ദിവസത്തെ മഴയിലും മാത്രമാണ് പണി നിറുത്തി വച്ചത്. പാലം തുറന്നതിനാൽ കിഴക്കേ കരയിലെ സർവീസ് റോഡിന്റെ നിർമാണം ആരംഭിക്കും. കളർകോട് പക്കി പാലത്തിന്റെ നിർമാണം അവസാനഘത്തിലാണ് . 30 ന് മുമ്പ് പണിതീരുന്ന രീതിയിലാണ് നിർമ്മാണം പുരോഗമിക്കുന്നത്. കിടങ്ങറ പാലത്തിനു സമാന്തരമായി നിർമിക്കുന്ന പാലത്തിന്റെ പൈലിങ്ങും ഓടയുടെയും കലുങ്കുകളുടെയും നിർമ്മാണവും പുനരാരംഭിച്ചു.