ആലപ്പുഴ:പത്രപ്രവർത്തക ആശ്രിത പെൻഷൻ മുൻകാലപ്രാബല്യത്തോടെ 50ശതമാനമായിഉയർത്തണമെന്നും, വർദ്ധിപ്പിച്ച പെൻഷൻ ഉൾപ്പെടെ കുടിശിക ഉടൻ നൽകണമെന്നും സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരള (എസ്.ജെ.യു.കെ) ജില്ലാ കമ്മിറ്റിയോഗംആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കളർകോട് ഹരികുമാർ അദ്ധ്യക്ഷതവഹിച്ചു. മുതിർന്ന മാദ്ധ്യമപ്രവർത്തകരായിരുന്ന കെ.എം.റോയി, എം.പി.പ്രകാശം, കാർട്ടൂണിസ്റ്റും, യൂണിയൻ അംഗവുമായിരുന്ന യേശുദാസൻ, ടി.പി.രഘുവരൻ, ജനയുഗം കൊച്ചി യൂണിറ്റ് മാനേജർ എ.ശിവരാജൻ എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. ജില്ലാ സെക്രട്ടറി എ.ഷൗക്കത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് ജെ.ആർ.പറത്തറ, ഓഡിറ്റർ പി.ജയനാഥ്, എസ്.ഡി.വേണുകുമാർ, കെ.ജയപ്രകാശ് എന്നിവർ പങ്കെടുത്തു.