vijaya

ഹരിപ്പാട്: കേരള കാളിദാസ കേരള വർമ്മ വലിയ കോയിത്തമ്പുരാൻ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ അനന്തപുരം കൊട്ടാരത്തിൽ വിജയദശമി സമ്മേളനം വിപുലമായ പരിപാടികളോടെ നടത്തി. രാവിലെ കുട്ടികളെ എഴുത്തിനിരുത്തി. വിജയദശമി സമ്മേളനത്തിൽ മുഞ്ഞിനാട്ട് രാമചന്ദ്രൻ അദ്ധ്യക്ഷനായി. ബാലസാഹിത്യകാരൻ ചേപ്പാട് ഭാസ്കരൻ നായർ ഉദ്ഘാടനം ചെയ്തു. മലങ്കര ഓർത്തഡോക്സ് സഭ ഏർപ്പെടുത്തിയ ആചാര്യ പുരസ്‌കാര ജേതാവ് സുരേഷ് മണ്ണാറശാലയെ പൊന്നാട അണിയിച്ച് ചേപ്പാട് ഭാസ്കരൻ നായർ ആദരിച്ചു. കേരള കാളിദാസന്റെ നൂറ്റിയേഴാമത് ചരമ വാർഷികം പ്രമാണിച്ച് നടത്തിയ മയൂര സന്ദേശകാവ്യാലാപനത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും അദ്ദേഹം നൽകി. കരുവാറ്റ പങ്കജാക്ഷൻ, പൂമംഗലം രാജഗോപാൽ, സത്യശീലൻ കാർത്തികപ്പള്ളി, വി.കെ. കേരളവർമ്മ, ഡോ. വി.ബി. പ്രസാദ്, രാഘവവർമ്മ, സെൽവറാണി എന്നിവർ സംസാരിച്ചു.