ആലപ്പുഴ: കരുവാറ്റാ ഗ്രാമപഞ്ചായത്തിൽ തരിശുഭൂമിയിലെ കരനെൽകൃഷിയുടെ വിളവെടുപ്പ് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കരുവാറ്റ തെക്ക് കളത്തിൽ പറമ്പിൽ ഗണേശനാണ് രണ്ട് ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് കരനെൽക്കൃഷി ഇറക്കിയത്. കരുവാറ്റാ കൃഷിഭവന്റെ നിർദ്ദേശാനുസരണം മണ്ണുത്തി കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത തൊണ്ണൂറ് ദിവസം മൂപ്പുള്ള മനുരത്ന എന്ന നെൽവിത്താണ് കൃഷി ചെയ്തത്.
കൃഷി ആഫീസർ മഹേശ്വരിയുടെ മേൽനോട്ടത്തിലാണ് കൃഷിനടന്നത്.
വിളവെടുപ്പ് ഉദ്ഘാടനത്തിൽ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.മോഹൻകുമാർ, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷീബാഓമനക്കുട്ടൻ, കൃഷി ഓഫീസർ മഹേശ്വരി, കാർഷിക വികസന സമിതി അംഗം വി.രാജു എന്നിവർ പങ്കെടുത്തു.