ചേർത്തല: അഖിലകേരള വിശ്വകർമ്മ മഹാസഭ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി വിദ്യാരംഭ ചടങ്ങ് സംഘടിപ്പിച്ചു. റിട്ട.സെയിൽസ് ടാക്‌സ് കമ്മീഷണർ അഡ്വ. രാമൻ ജനാർദ്ദനൻ,റിട്ട.സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ പി.കെ.ജെയിൻ എന്നിവർ കുരുന്നുകളെ ആദ്യക്ഷരം കുറിപ്പിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് നവപുരം ശ്രീകുമാർ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒൻപതു ദിവസമായി തുടർന്നുവരുന്ന പൂജാദികർമ്മങ്ങൾക്ക് എൻ.പി.രാജേന്ദ്രൻ ആചാരി മുഖ്യ കാർമ്മികത്വം വഹിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി പി.സുരേഷ്‌കുമാർ,കമലാസനൻ,സിന്ധു,എ.ആർ. ബാബു, പി.ചന്ദ്രൻ. പി.വിജയൻ,ഹരികൃഷ്ണൻ, ആർ.ബിജുമോൻ,എസ്. രാജീവ്, പി.വിജയനാഥ്, മനോജ്, സതീശൻ, വേണുഗോപാൽ എന്നിവർ പങ്കെടുത്തു.