ആലപ്പുഴ: വിദ്യാഭ്യാസ സംരക്ഷണ സമ്മേളനത്തിന്റെ ഭാഗമായി ചരിത്ര സെമിനാർ നടന്നു. 'ഇന്ത്യാ ചരിത്രത്തിലെ വളച്ചൊടിക്കലുകൾ ' എന്ന വിഷയത്തിലായിരുന്നു സെമിനാർ. പ്രമുഖ ചരിത്ര ഗവേഷകനായ പ്രൊഫ. മൈക്കിൾ തരകൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ജോർജ് ജോസഫ് അദ്ധ്യക്ഷത വഹിച്ച സെമിനാറിൽ ആർ. പാർത്ഥസാരഥി വർമ്മ, പ്രൊഫ .എബ്രഹാം അറയ്ക്കൽ, അഡ്വ. ബി.കെ. രാജഗോപാൽ, എം.ഷാജർ ഖാൻ, വി. വാണി, കെ. ബിമൽജി എന്നിവർ സംസാരിച്ചു.