കണ്ടല്ലൂർ : തണൽ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ കണ്ടല്ലൂരിൽ നടന്ന കെ.കെ. കുന്നത്ത് അനുസ്മരണവും ഡോ.എം. പ്രദീപനും ഡോ.കെ.എസ്.മനോജും ചേർന്നെഴുതിയ "മലയാള നാടക വേദി - ഭാവുകത്വ പരിണാമം " എന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ചയും പ്രൊഫ.ബി. രാജീവൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ. ശോഭ അദ്ധ്യക്ഷത വഹിച്ചു. പ്രമോദ് പയ്യന്നൂർ പുസ്തകപരിചയം നടത്തി. ആർ.പ്രസാദ്, ബി.ദിലീപൻ, ഇ.വി.കലേശൻ, ഇ.ടി.വർഗീസ്, കെ.കലേഷ് കെ.പി.എ.സി, അഡ്വ. ഒ.ഹാരീസ്, ആർ.പാർത്ഥസാരഥിവർമ്മ, രാമചന്ദ്രൻ മംഗലം, ഡോ.മിനി ഉണ്ണികൃഷ്ണൻ, അനിൽകുമാർ കുന്നത്ത്, ആർ.കെ.സമുദ്ര, സോമൻ സപര്യ, ഷാനവാസ് ചില്ല, പുഷ്പാലയം പുഷ്പകുമാർ, അജേഷ് കണ്ടല്ലൂർ, പ്രതാപൻ രാജപ്പൻ, വിജയൻ ചെമ്പക, പ്രബുദ്ധ ബാബു,സുതൻ പുള്ളിക്കണക്ക് തുടങ്ങിവർ പങ്കെടുത്തു.