ആലപ്പുഴ: കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിക്കുന്ന ടി.വേണുഗോപാലൻ എഴുതിയ സ്വദേശാഭിമാനി,രാജദ്രോഹിയായ രാജ്യസ്നേഹി എന്ന പുസ്തകത്തിന്റെ രണ്ടാംപതിപ്പ് പ്രകാശനം 19 ന് രാവിലെ ന്യൂമോഡൽ സൊസൈറ്റി (ബിനാലെ വേദി)യിൽ നടക്കും. ചടങ്ങ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അദ്ധ്യക്ഷത വഹിക്കും. പുസ്തക പ്രകാശനം സുനിൽ പി.ഇളയിടം നിർവഹിക്കും. കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പുസ്തകം ഏറ്റുവാങ്ങും.