ആലപ്പുഴ: കൈനകരി കൃഷിഭവന് കീഴിലുള്ള സി. ബ്ലോക്ക് കായൽ പാടശേഖരത്തിലെ മട കുത്തുന്ന ജോലികളുടെ പുരോഗതി സ്ഥലം സന്ദർശിച്ച് തോമസ്.കെ. തോമസ് എം.എൽ.എ വിലയിരുത്തി. പുഞ്ച കൃഷിക്കായി നിലമൊരുക്കി വരവെയാണ് മടവീഴ്ച ഉണ്ടായത്. ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്തി കണക്കെടുപ്പും മറ്റു അനുബന്ധ വിശദാംശങ്ങളും സർക്കാരിന് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സി. പ്രസാദ്, പഞ്ചായത്തംഗം എ.ഡി. ആന്റണി,​ പാടശേഖര സമിതി ഭാരവാഹികൾ എന്നിവർക്കൊപ്പമാണ് എം.എൽ.എ സ്ഥലം സന്ദർശിച്ചത്.