kaduvinal-2200

വള്ളികുന്നം: എസ്.എൻ.ഡി.പി യോഗം 2200-ാം നമ്പർ കടുവിനാൽ ശാഖയിൽ പഠനോപകരണ വിതരണവും എസ്.എസ് എൽ .സി, പ്ളസ് ടു, വി.എച്ച്.എസ്.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങും നടന്നു. ചാരുംമൂട് യൂണിയൻ കൺവീനർ ബി. സത്യപാൽ ഉദ്ഘാടനം ചെയ്തു.ശാഖാ യോഗം പ്രസിഡന്റ് ലളിതാഭായി അധ്യക്ഷത വഹിച്ചു. ഉപഹാര സമർപ്പണം യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറത്തും പഠനോപകരണ വിതരണം യൂണിയൻ വൈസ് ചെയർമാൻ രഞ്ജിത്ത് രവിയും നിർവ്വഹിച്ചു.യൂണിയൻ കൗൺസിലർ വള്ളികുന്നം രാമചന്ദ്രൻ ,ശാഖാ യോഗം സെക്രട്ടറി ആർ.മംഗളൻ, വനിതാസംഘം പ്രസിഡന്റ് ഷീജ സുരേഷ്‌ എന്നിവർ സംസാരിച്ചു.