അമ്പലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പിൽ സംസ്ഥാന പാതയിൽ തകഴി ലവൽ ക്രോസിനു സമീപം ഉണ്ടായ ചോർച്ച അറ്റകുറ്റപ്പണി നടത്തി പരിഹരിച്ചു. പമ്പിംഗ് ഉടൻ പുനരാരംഭിക്കും. ഒന്നര മീറ്റർ വീതിയിലാണ് ഈ ഭാഗത്ത് പൈപ്പിന് പൊട്ടലുണ്ടായത്. ഇതേ ഭാഗത്ത് ഇതിനു മുൻപും മൂന്നു തവണ പൈപ്പ് പൊട്ടിയിട്ടുണ്ട്. പദ്ധതി കമ്മീഷൻ ചെയ്ത ശേഷമുള്ള 65 - മത് പൈപ്പ് പൊട്ടലാണിത്.