eramathur-1926

മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ 1926 ാം നമ്പർ ഇരമത്തൂർ ആർ.ശങ്കർ മെമ്മോറിയൽ ശാഖായോഗത്തിൽ വിജയദശമി മഹാത്സത്തോടനുബന്ധിച്ച് വിദ്യാപൂജ സമർപ്പണവും പഠനോപകരണ വിതരണവും അവാർഡ് ദാനവും നടന്നു. വിജയദശമി മഹോത്സവ സമ്മേളനം യൂണിയൻ കൺവീനർ ജയലാൽ എസ് പടീത്തറ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മെമന്റോ നൽകി ആദരിച്ചു. പഠനോപകരണവിതരണം പ്രവാസി വ്യവസായി ജയപ്രകാശ് കീച്ചേരി മംഗ്ലാവിൽ നിർവ്വഹിച്ചു.

ശാഖായോഗം പ്രസിഡന്റും യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗവുമായ ദയകുമാർ ചെന്നിത്തല അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രേഷ്മ രാജൻ സ്വാഗതം പറഞ്ഞു. വനിതാ സംഘം യൂണിയൻ കൺവീനർ പുഷ്പാ ശശികുമാർ മുഖ്യപ്രഭാഷണം നടത്തി. നിയുക്ത യൂണിയൻ കമ്മറ്റി അംഗം കെ.വി.സുരേഷ് കുമാർ, കമ്മറ്റി അംഗങ്ങളായ സന്തോഷ് ശാരദാലയം, വിപിൻ വാസുദേവ്, ബിജു നടുക്കേവീട്ടിൽ, ഷിബു വടക്കേകുറ്റ്, സജുകുമാർ കെ.ബി, പ്രമോദ് ശിവൻ, വനിതാ സംഘം ഭാരവാഹികളായ രജനി കളിയ്ക്കൽ, സ്വപ്ന ഷിജു എന്നിവർ സംസാരിച്ചു. ശാഖായോഗം വൈസ് പ്രസിഡന്റ് ഗോപകുമാർ തോപ്പിൽ നന്ദി പറഞ്ഞു.