a

മാവേലിക്കര: ചെട്ടികുളങ്ങര ശ്രീനാരായണ ഗുരുകുലത്തിന്റെ 16-ാമത് വാർഷിക സമ്മേളനം ശ്രീനാരായണ ഗുരുകുലം ആചാര്യ ചെപ്പള്ളിൽ ലേഖാ ബാബുചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. സേവാസമിതി പ്രസിഡന്റ് എൻ.ശശീന്ദ്രൻ അധ്യക്ഷനായി. സേവാശ്രമാചാര്യൻ സ്വാമി ഗുരു ജ്ഞാനാനന്ദൻ, സേവാസമിതി വൈസ് പ്രസിഡന്റ് അനിൽ കെ.ശിവരാജ്, ജനറൽ സെക്രട്ടറി ആർ.അരവിന്ദാക്ഷൻ, ജോയിന്റ് സെക്രട്ടറി ബേബി ഹരിദാസ്, ചെട്ടികുളങ്ങര ശ്രീനാരായണ ഗുരുകുലം ഗൗരിശങ്കർ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി സേവാശ്രമാചാര്യൻ സ്വാമി ഗുരു ജ്ഞാനാനന്ദൻ കുട്ടികൾക്ക് വിദ്യാരംഭം കുറിച്ചു.