മാവേലിക്കര : കണ്ണമംഗലം വടക്ക് ഗ്രാമകേന്ദ്രം ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സി.സുധാകരക്കുറുപ്പ് ഉദ്‌ഘാടനം ചെയ്തു. ചെട്ടികുളങ്ങര പഞ്ചായത്ത് അംഗം ആർ.അരുൺകുമാർ അദ്ധ്യക്ഷനായി. കായംകുളം നഗരസഭ അംഗം ഡി.അശ്വനിദേവ്, ചെട്ടികുളങ്ങര പഞ്ചായത്ത് അംഗങ്ങളായ കെ.ഓമനക്കുട്ടൻ, ശ്രീകുമാർ സന്തോഷ്, ജനനി ചാരിറ്റബിൾ പ്രസിഡന്റ് എം.പ്രഗത്ഭൻ, വിനോദ് പാലപ്പള്ളിൽ എന്നിവർ സംസാരിച്ചു. കൃപ റജിയെ ചടങ്ങിൽ ആദരിച്ചു.