a

മാവേലിക്കര- വൈ.ഡബ്ല്യു.സി.എ സ്ഥാപക സെക്രട്ടറിയും പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രൽ പബ്ലിക് സ്കൂൾ മാനേജിംഗ് ബോർഡ് മുൻ സെക്രട്ടറിയുമായ റിവർവ്യൂ ബംഗ്ലാവിൽ വത്സ ചാക്കോ (83) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ . മാവേലിക്കര വൈ.ഡബ്ല്യു.സി.എ പ്രസിഡന്റ്, മാവേലിക്കര ലയണ​സ് ക്ലബ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭർത്താവ്: പരേതനായ സി.ചാക്കോ (സി.ചാക്കോ ആൻഡ് സൺസ്). മക്കൾ: ബിജു (ബി.ആർ അസോസിയേറ്റ്സ്, ചെന്നൈ), ബൂബ്‌ലി (സി.ചാക്കോ ആൻഡ് സൺസ്, മാവേലിക്കര). മരുമക്കൾ: ഷൈനി വർഗീസ്, അമ്പിളി.