കുട്ടനാട്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് നടന്നുവന്ന നൃത്ത സംഗീതോത്സവത്തിന് സമാപനമായി. വിദ്യാരംഭത്തിനും സരസ്വതിപൂജയ്ക്കും മുഖ്യ കാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരി, ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ മുഖ്യ കാർമ്മകത്വം വഹിച്ചു. സംഗീതാർച്ചനയ്ക്ക് പുറമെ നൃത്തം, ഭരതനാട്യം, കുച്ചിപ്പുടി, കഥകളി, ഓട്ടൻ തുള്ളൽ, ചാക്യാർകൂത്ത്, തെയ്യം, കോലം എന്നിവയും കേരളത്തിനകത്തും പുറത്തുനിന്നുമുള്ള സംഗീതജ്ഞന്മാരുടേയും ക്ഷേത്രാചാര കലാകാരന്മാരുടേയും കലോപാസനയും എല്ലാ ദിവസവും അരങ്ങേറിയിരുന്നതായി ക്ഷേത്രകാര്യദർശി മണിക്കുട്ടൽ നമ്പൂതിരി പറഞ്ഞു. ഇന്നലെ വിജയദശമിയോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, ര‌ഞ്ജിത് ബി.നമ്പൂതിരി,ജയസൂര്യ നമ്പൂതിരി,വിനോദ് നമ്പൂതിരി എന്നിവർ കുട്ടികൾക്ക് ആദ്യക്ഷരം കുറിച്ചു.