a

മാവേലിക്കര: വിജയദശമി ദിനത്തിൽ മാവേലിക്കര തട്ടാരമ്പലം സരസ്വതി ക്ഷേത്രത്തിൽ കുരുന്നുകൾ അറിവിന്റെ ആദ്യക്ഷരം കുറിച്ചു. രാവിലെ 7.10 മുതൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. ക്ഷേത്രം തന്ത്രി കല്ലമ്പള്ളി ഇല്ലം വാമനൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. മേൽശാന്തി ശ്രീകുമാർ , ഡോ.എ.വി.ആനന്ദരാജ്, അഡ്വ.കെ.ആർ.മുരളീധരൻ, വിനു ധർമ്മരാജ്, ഡോ.സതീഷ്, ലേഖ എന്നിവർ കുരുകൾക്ക് ആദ്യക്ഷരം പകർന്നു നൽകി. നവരാത്രി മഹോത്സവത്തിന് അഡ്‌ഹോക്ക് കമ്മിറ്റി കൺവീനർ ഗോപൻ ആഞ്ഞലിപ്ര, അംഗങ്ങളായ മധു പുളിമൂട്ടിൽ, സന്തോഷ് വളവൂർ, രാജൻ, സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി. മാവേലിക്കര പള്ളിയിറക്കാവ് സരസ്വതി ക്ഷേത്രം, മാവേലിക്കര തമിഴ് ബ്രാഹ്മണ സമൂഹ മഠം, മുള്ളിക്കുളങ്ങര ദേവീക്ഷേത്രം എന്നിവിടങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ നടന്നു.